Wednesday, July 11, 2012

മനുഷ്യനായി ജീവിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി



നിങ്ങള്‍ മനസാക്ഷിയില്ലാത്തവരും , രക്തധാഹികളും, പകുതി ചത്തവരായ മനുഷ്യപിശാച്ചുക്കളും നിറഞ്ഞ സമൂഹത്താല്‍ ചുട്ടിവളയപ്പെട്ടിരിക്കുന്നു. ഒരു മനുഷ്യനായി ജീവിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി

Friday, June 22, 2012

കന്യാകുമാരി

Tuesday, June 19, 2012

വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു പുതുവത്സര ആഘോഷം

വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു പുതുവത്സര ആഘോഷം  


നമ്മില്‍ നാം  അറിയാതെ
കടന്നേറും കറുപ്പിനെ
ഇന്നിനോടോപ്പം നമുക്കെഴുതി 
മായ്കാം 

മണ്ണില്‍ ചിരം വസിക്കാം 
സ്നേഹം പുലര്തീടാം 
മണ്ണിലെ മാലോകരെ ഉണര്‍ന്നീടുവിന്‍ .........

Saturday, October 22, 2011

പ്രണയം


പ്രണയം

വളരെ നാളുകള്‍ക്ക് ശേഷമാണ് ചീമ്പി എന്ന് ഞങ്ങള്‍ വിളിക്കാറുള്ള സിബി വിളിക്കുന്നത്‌. അതൊരു ശനിയാഴ്ച ആയിരുന്നു .
ഒരു സിനിമയ്ക്ക് പോയാലോ എന്നൊരു ചോദ്യം. ഈയിടെയായി ഞാന്‍ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കൊടുക്കാറില്ല കാരണം മിക്ക ചോദ്യങ്ങളുടെയും കര്‍ത്താവ് എന്റ്റെ പ്രിയ ഭാര്യയായിരിക്കും. ഒരു ഉത്തരത്തില്‍ നിന്ന് മറ്റൊരു ചോദ്യം ജനിക്കുന്നു എന്ന പ്രപഞ്ച സത്യത്തെ ഉള്കൊണ്ടവള്‍. സിബി പറയുകയാണ്‌ ഈ സിനിമ അമേരിക്കയില്‍ എടുത്തിരുന്നെങ്കില്‍ ഓസ്കാര്‍ കിട്ടിയേനെ. മോഹന്‍ ലാല്‍ എന്ന നടന്‍ എന്ത് ചെയ്യണം എന്ന് അദ്ദേഹത്തിന് കാട്ടിക്കൊടുത്ത ഒരു സിനിമയാണിത്. അനുപം ഖേര്‍ മോഹന്‍ ലാലുമായി മല്‍സരിച് അഭിനയിച്ച പടം.

 സിബിയെ കൂടാതെ സിബിയുടെ അളിയനും  (പെങ്ങടെ കെട്ടിയോന്‍ അഥവാ പൂഞ്ചിര അളിയന്‍) അപേക്ഷിച്ചത് പരിഗണിച്ചു സിനിമയ്ക്ക് പോയിക്കളയാം എന്ന തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പാന്റ്റ്‌ ഇടുന്നു, ഷര്‍ട്ട്‌ ഇടുന്നു, പേഴ്സ് എടുക്കുന്നു, ഞാന്‍ ഒരു സിനിമയ്ക്ക് പോകുന്നു എന്ന് പറഞ്ഞു കൊണ്ട് ഒറ്റ ഓട്ടം. ഞാനും വരാം അല്ലെങ്കില്‍ ഞങ്ങളേം കൊണ്ടുപോ ഇത്യാദി പദങ്ങള്‍ പ്രയോഗിക്കാന്‍ വീട്ടിലെ ആര്‍ക്കെങ്കിലും ത്വര ഉണ്ടാകുന്നതിനു മുന്പ് രക്ഷപെടുക എന്ന കുടുസ്സു താല്പര്യം  മാത്രമല്ല ഈ ധൃതിയുടെ ഉദ്ദേശ്യം. അമൂല്യ ബാറില്‍ നിന്ന് ഒരു ലാര്‍ജ് അടിക്കുക എന്ന അതി വിശാലമായ താല്പര്യം ധൃതിയായി രൂപം മാറി വന്നിരിക്കുകയാണ്.

"മനുഷ്യാ നീ മണ്ണിലേക്ക് മടങ്ങുക" എന്നതിന് പകരം "മനുഷ്യാ നീ മദ്യത്തിലേക്കു മടങ്ങുക, മദ്യം നിന്നെ മണ്ണിലേക്ക് നയിക്കും" എന്ന നവയുഗ സമഗ്ര സിദ്ധാന്തതിന്റ്റെ പ്രയോക്തവാന് ഞാന്‍. അല്ല പിന്നെ !

എന്തുകൊണ്ട് നീ മലയാളം സിനിമ കാഴ്ച നിര്‍ത്തി? വേതാളം എന്റ്റെ പെടലിക്ക്‌ പിടിച്ചിരിക്കുകയാണ് 
ഉത്തരം പറഞ്ഞില്ലങ്കില്‍ തല പൊട്ടിത്തെറിച്ചു  പോകുമെന്ന് ഹും ! പെട്ടെന്നൊരു ഒരു ലാര്‍ജ് അടിച്ചാല്‍ ഉത്തരം പറയാന്‍ ഒരു മൂടുണ്ടാകുമെന്നു ഞാന്‍. എങ്കില്‍ ലാര്‍ജ് ആദ്യം എന്ന് വേതാളം. ഓക്കേ എന്ന് ഞാന്‍ , ശരി എന്ന് വേതാളം. ഹോ! പറന്നാണ് ബാറില്‍ എത്തിയത്. 

പ്രേസന്‍ സര്‍ എന്ന മട്ടില്‍ ഞാന്‍ കൌന്റെരിനു മുന്നില്‍ നിന്നു. ഇന്നലെത്തെ ബാലന്സ് നൂറ്റി പത്തു ? തരാം ഇപ്പൊ രണട് ലാര്‍ജ് കൊട്. ഒന്നെനിക്കും ഒന്ന്
വെതാളത്തിനും. അല്ലെങ്കില്‍ വെതാളതിനെന്തിനു ലാര്‍ജ് അല്ലാതെ തന്നെ അതിനു പേപിടിച്ചിരിക്കുകയാണ്.
രണ്ടും എനിക്ക് തന്നെ.
 
ഇന്നലത്തെ നൂറ്റി പത്തു ഇപ്പൊ ഇരുന്നൂറ്റി ഇരുപതു , മൊത്തം മുന്നൂറ്റി മുപ്പതു. കണക്കു കറക്ടാണ്. വരാം
 
എന്ന് പറഞ്ഞാ ശരി ആവില്ല.
വരാം എന്ന വക്കിന്റ്റെ കൂടെ ഒരു ഇപ്പ ചേര്‍ത്ത് ഇപ്പവരാം എന്ന് ആക്കികൊടുത്തു
ഈ ഇപ്പവരാം അവന്റ്റെ ചെവിയില്‍ കൂടി തലച്ചോറില്‍ ചെന്ന് വേറെ എന്തോ പറഞ്ഞു കൊടുത്തു
 
ശരി എന്നവന്‍ തലയാട്ടി. കണ്ടില്ലേ ഇതാണ് വാക്കുകളുടെ ശക്തി.
 
ഞങ്ങള്‍ പുറത്തേക്ക് . ഇനി പറ . വേതാളം വിടാനുള്ള പരിപാടിയില്ല.
 
ഞാന്‍ പറഞ്ഞു തുടങ്ങി (വിക്രമാദിത്യന്‍ പറഞ്ഞു തുടങ്ങിയത് പോലെ )
 
അല്ലയോ വേതാളമേ പ്രധാനമായും മൂന്ന് കാര്യങ്ങളാണ്.
 
1 .രണട് കാലില്‍ പോലും നേരെ നില്‍ക്കാന്‍ പറ്റാത്തത്ര ദുര്‍ മേദസ്സ് ഉള്ള മോഹന്‍ ലാല്‍ ഒറ്റക്കാലില്‍ നിന്നു കഷ്ട്ടപെട്ടു അഭിനയിക്കുന്നത് കണ്ടു സഹിക്കാന്‍ വയ്യാഞ്ഞിട്ട്.
2 വിദേശ രാജ്യ പര്യടനങ്ങളില്‍ വഴിയരുകില്‍ നിന്നു വാങ്ങിയ കൊമ്പ് കാണിക്കാന്‍ ഒരു ചിത്രം. ദുബായ് ഫെസ്റ്റിവലില്‍ നിന്നു വാങ്ങിയ ഷര്‍ട്ട്‌ കാണിക്കാന്‍ ഒരു പടം എന്ന രീതിയില്‍ മമ്മൂട്ടി കാണിക്കുന്ന കടും വെട്ടു കണ്ടിട്ട്.
3 .സഹതാപ താരം എന്ന ഇമ്മെജില്‍ നിന്നു തലയൂരാന്‍ ദിലിപ് കാണിക്കുന്ന ഓരോ ശ്രമത്തിലും മൂക്കും കുത്തി വീഴുന്ന ധയനീയതയില്‍ മനം നൊന്ത്.
 
ഏതായാലും എന്റ്റെ തല പൊട്ടി ചിതറിയിട്ടില്ല.
 
അങ്ങനെയെങ്കില്‍ ഈ മോഹന്‍ ലാല്‍ ചിത്രം നീ എന്തിനു കാണണം.
അല്ലയോ വേതാളമേ. ഈ ചിത്രത്തില്‍ മോഹന്‍ ലാല്‍ കിടന്നാണ് അഭിനയിക്കുന്നത്.
വേതാളം ചിരിച്ചു കൊണ്ട് എന്നെ വിട്ടു ദൂരെയുള്ള മൊബൈല്‍ ടവര്‍ ലക്ഷ്യമാക്കി പറന്നു പോയി
ഞാന്‍ ആടിയാടി സിനിമയ്ക്കും
 


Friday, March 26, 2010

Friday, March 12, 2010

അല്ലെങ്കിലും

ഇനി ഞാന്‍ പറയാന്‍ പോകുന്നത് കഥയല്ല എന്റ്റെ അതിഗംഭിരമായ ജീവിതത്തില്‍ നിന്ന് മാന്തി പറിച്ചു പൊളിച്ചു വച്ച് ഉണക്കിയെടുത്ത ഒരേടാണ്. പത്താം ക്ലാസ്  ബിരുദ പഠനത്തിനുശേഷം ഭാവിപരിപടികലെക്കുറിച്ചു ആലോചിച്ചു വിഷണ്ണനായി വിഷാധവനായി തെക്കോട്ടും വടക്കോട്ടും നടക്കുന്ന കാലം. തെക്കോട്ടും വടക്കോട്ടും എന്ന് ചുമ്മാ പറഞ്ഞതല്ല രാവിലെ തെക്കോട്ട്‌ പോയാല്‍ വൈക്കത്ത് ചെല്ലും അവിടുന്ന് ഒരു സിനിമ കണ്ടാല്‍ കുറച്ചു ആശ്വാസം കിട്ടും. അടുത്ത ദിവസം വടക്കോട്ട്‌ ഇറങ്ങിയാല്‍ ഏറന്നകുളത് കൊളെജായ കോളേജുകളിലെ പെണ്‍കുട്ടികളുടെ പുറകെ കൂടിനടക്കുന്നവന്മാരുടെ പുറകെ നടക്കാം അങ്ങനെ എന്തൊക്കെ പരിപാടികള്. എന്റ്റെ കൂടെപപടിച്ച സുധാകരന്‍ കല്യാണം കഴിച്ചതോടുകൂടിയാണ് മഹത്തായ ഒരു ജീവിതം എന്നെ മാടിവിളിച്ചു കൊണ്ടിരിക്കുവാന്നെന്ന നഗ്ന സത്യം ഞാന്‍ അറിയുന്നത്. എനിക്ക് നാണം വന്നു. സ്നേഹം എന്നാല്‍ കെട്ടിപ്പിടിച്ചു മറിയുക എന്ന വിശ്വാസക്കാരനാണ് ഞാന്‍ എന്ന് നിങ്ങള്‍ വിചാരിച്ചെങ്കില്‍ നിങ്ങള്ക് തെറ്റി. ഞാന്‍ ആ ടൈപ്പല്ല. സ്വയംഭോഗാനണ്ടാന്മാരായ എന്റ്റെ കൂട്ടുകാരില്‍ ചിലര്‍ അങ്ങനെയല്ലേ എന്ന് ചോദിച്ചാല്‍ ഞാന്‍ ഒന്നും പറയില്ല കാരണം ഞാന്‍ ആ ടൈപ്പല്ല. "നിയോന്നു കുളിച്ചു വൃത്യായി അമ്പലത്തില്‍ പോയി തൊഴുതാല്‍ എല്ലാം നേരെയാകും ദൈവവിശ്വാസം വേണം , ദൈവത്തോട് നന്ദിവേണം" എന്റ്റെ മാതാശ്രീയുടെ അരുളപ്പടാണ്. ഞാന്‍ ഒന്നും പറയാറില്ല കാരണം കട്ടുമാക്കനെപ്പോലെ എന്നെ പടച്ചിറക്കിയ ദൈവത്തോട് നന്ദി പറയണം പോലും എന്റ്റെ പട്ടി പറയും. പറഞ്ഞുപറഞ്ഞു നമ്മള്‍ എവിടെവരെയെത്തി ഞാന്‍ പറയാനുദ്ദേശിച്ചത്  ഇതൊന്നുമല്ല,  പക്ഷെ ഒരു കാര്യം നിങ്ങളിതാരോടും പറയരുത്, എല്ലാരോടും ഞാന്‍ തന്നെ പറഞ്ഞോളാം.

തെക്കുവടക്ക് നടപ്പ്, സുധാകരന്റ്റെ കല്യാണം, പണി ഇല്ലായ്മ , പെണ്‍കുഞ്ഞുങ്ങളുടെ തിരിഞ്ഞുനോക്കാതെയുള്ള നടപ്പ് ഇവയെല്ലാം ചേര്‍ന്ന് എന്നെ പള്ളിക്കാട്ടിലെക്കെടുക്കും എന്ന അവസ്ഥയിലാണ് എന്തെങ്കിലും ജോലിക്ക് ശ്രമിക്കാം അതി കഠിനമായ തീരുമാനം ഞാന്‍ എടുക്കുന്നത്.

ഗള്‍ഫില് പോണം അതാകുമ്പോള്‍ കുറച്ചു മിച്ചം പിടിക്കാം ബാഗ്ലൂര്‍ ബോംബെയഒന്നും പോയിട്ട് കാര്യമില്ല ചുമ്മാ കൊഞാട്ടയടിക്കാം അത്ര തന്നെ. പത്താം തരാം പാസ്സാകാത്ത ഞാന്‍ ഗള്‍ഫില്‍ പോയി എന്ത് ചെയ്യാന്‍.
ചെരിയാനോടോന്നു തെരക്കാം അവന്‍ ഭൂലോക തരികിടയാണ്.  ഗള്‍ഫിലോ ? നീയോ ? എന്ത് ജോലി എന്നിത്യാദി ചോദ്യശരങ്ങളോടെ ചെറിയാന്‍ എന്നെ നേരിടാന്‍ തുടങ്ങി. ഞാന്‍ മടുത്തു എങ്ങനെ എങ്കിലും എവിടുന്നു പോണം
എന്റ്റെ ഹൃധയഭേടകമായ ജീവിത വ്യഥകള്‍ ചെരിയാന്റ്റെ മുന്നില്‍ ഞാന്‍ അഴിച്ചു വിടര്തിയിട്ടു.
ശരി നമ്മുടെ ബീരന്റ്റെ മകനെ ഗള്‍ഫില്‍ കൊണ്ടുപോയ ഇക്കയില്ലേ അയാളുടെ പരിചയത്തിലുള്ള ഒരെജന്‍സി വഴി മുട്ടിനോക്കാം . മുട്ടാം.
എടൊ ഹിണ്ടുക്കലെയൊന്നും അവരെടുക്കില്ല എന്നാലും നോക്കാം. ദയാ പരവശനായ ഏജന്‍സിയിലെ ഒരുവന്‍ രഹസ്യമായി എന്നെ ഒന്ന് കാണണം പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു കാശു ചോദിക്കാനായിരിക്കുമെന്ന്. ഇതങ്ങനെയല്ല 
എടൊ ഗള്‍ഫില്‍ ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് പോലും തൊഴിലില്ല പിന്നെയല്ലേ പത്താം ക്ലാസ് പോലും പാസാകാത്ത
തനിക്കൊരു പണി. എന്നാലും നൊക്കാം എന്‍റെ പരിചയക്കാരന്റെ കടയിലേക്ക്‌ ഒരാളെ വേണം, പക്ഷെ ഓര്‍ക് മേതന്മാരെ തന്നെ വേണം. എന്താ അന്റെ പേര് .

കുട്ടാപ്പന്‍ . എന്ത്റ്റ്

Sunday, November 30, 2008

പുഴയില്‍

നാരായണനും ജാനകിയും തടിച്ച പ്രകൃതി ഉള്ളവരാണ്. അവരുടെ മകള്‍ ശാന്ത അവളും തടിച്ചിട്ടാണ്. ഏകദേശം എന്‍റെ പ്രായം ഉണ്ട് അവള്‍ക്ക്. വ്യ്കുന്നെരങ്ങളില്‍ വീട്ടിലുണ്ടാക്കിയ പലഹാരങ്ങള്‍ ഒരു കുട്ടയിലാക്കി അടുക്കി തലച്ചുമടായി കടയില്‍ എത്തിക്കുന്നത് ശാന്തയാണ്. ഒരിക്കല്‍ ഇടവഴിയില്‍ വച്ച് ശന്തയെന്നോടു ചോദിച്ചു

എടാ ചെക്കാ നിനക്കു നെയ്യപ്പം വേണോ ?


അവളുടെ കുട്ടയില്‍ നെയ്യപ്പം ഉണ്ടെന്നു എനിക്കറിയാം എങ്കിലും എന്നെ കളിപ്പിക്കാന്‍ ചോദിക്കുകയയിരിക്കും എന്ന് ഞാന്‍ വിചാരിച്ചു .


നേരായിട്ടും വേണേ തരാം . എന്‍റെ സംശയഭാവം കണ്ടിട്ട് അവള്‍ പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടിയില്ല.


പെട്ടെന്ന് അവള്‍ ഒരു നെയ്യപ്പം എടുത്തു എന്റെ നേരെ നീട്ടി.
ഈശ്വരാ !
എനിക്ക് മുള്ളാന്‍ മുട്ടുന്നത് പോലെ തോന്നി. എങ്കിലും ഞാന്‍ അത് വാങ്ങി വള്ളി നിക്കറിന്റെ പോക്കറ്റിലിട്ടു ഒരൊറ്റ ഓട്ടം വച്ചു കൊടുത്തു. എന്തിനാണ് ഓടുന്നത്, എങ്ങോട്ടാണ് ഓടുന്നത് , എന്നൊന്നും എനിക്ക് അറിയില്ല. അവസാനം ഓടിയോടി ഞാന്‍ പുഴയുടെ തീരത്തെത്തി. മൂവാറ്റുപുഴ പുഴയിലേക്ക് ചാഞ്ഞു നില്‍കുന്ന ഒരു പൂവരഷില്‍ കയറിയിരുന്നു. എന്റെ നെഞ്ചു പടപട എന്നിടിക്കുകയാണ്. ഞാന്‍ പതിയെ പോക്കറ്റില്‍ നിന്നു നെയ്യപ്പം പുറത്തെടുത്തു പുഴയെ നോക്കി ചോദിച്ചു.

ഇതാര് തന്നതാണെന്ന് പറയാമോ? പുഴ ചിരിച്ചു കാണിച്ചു. പുഴ ചിരിക്കുമ്പോള്‍ നല്ല രസമാണ് കാണാന്‍ ആയിരം പല്ലുകള്‍ സുര്യപ്രകാശത്തില്‍ തെളിയും.
പുഴ ചോദിച്ചു.
ആര് ?
ശാന്ത .
വീണ്ടും പുഴ ചിരിച്ചു. ഇത്തവണ എനിക്ക് നാണം വന്നു , ഈ ചിരിയില്‍ എന്തോ ഒരു നിഗൂടധ.
അവള്‍ എന്തിനാ നിനക്കിത് തന്നത് ? പുഴ ചോദിക്കുന്നതായി എനിക്ക് തോന്നി.
ആ , എനിക്കറിയില്ല .ചിരിച്ചു കൊണ്ടു പുഴ ഒഴുകി പോയി . പകുതി നെയ്യപ്പം തിന്നു, ബാക്കി ഞാന്‍ പോക്കറ്റിലിട്ടു.
ഞാന്‍ ശാന്തയെ കുറിച്ചു ആലോചിക്കുകയായിരുന്നു . അവള്‍ക്ക് എന്നോട് ഇഷ്ടമായിരിക്കും. പച്ച പാവാടയും പച്ച ബ്ലൌസുമിട്ട ശാന്ത. അവള്‍ക്ക് എന്നെക്കാളും പൊക്കമുണ്ട് . എന്‍നാലും ശാന്ത ഒരു മാലാഖയെ പോലെ സുന്ദരിയാണ്‌ . മാലാഖമാരെ ഞാന്‍ കണ്ടിട്ടില്ല, മാലാഖയുടെ പടം കണ്ടിട്ടുണ്ട്. പള്ളിക്കാരുടെ ആശൂത്രിയുടെ ചുവരില്‍ തൂങ്ങി നില്ക്കുന്ന മാലാഖ .മാലാഖമാര്‍ക്ക് ചിരകുകലുന്റ്റ് എന്റെ ചിന്ത ശാന്തയെ വിട്ടു ശാന്തരായ മലാഘമാരിലെക്കായി. ഈ മലാഘമാര്‍ക്കെന്താ പണി, ചിന്ത സംശയത്തില്‍ ചെന്നു ഇടിച്ചു നിന്നു. ആരോടാണ് ചോദിക്കുക ? ഇസ്മിളിനോട് ചോദിക്കാം
ഇസ്മില്‍ അഞ്ചാം ക്ലാസ്സില്‍ ആണ് പഠിക്കുന്നത് , പള്ളിപ്പരംബിലെ മാവിലെ മാങ്ങാ എറിഞ്ഞു വീഴ്ത്തുന്നത് ഇസ്മിലാണ് .
ഞാന്‍ ചെല്ലുമ്പോള്‍ ഇസ്മില്‍ ഒരു അര സൈക്ലിനു എണ്ണ ഇട്ടുകൊണ്ടിരിക്കുകയായിരുന്നു. അവന്റെ വാപ്പ എവിടെയോ പോയിരിക്കുന്നു . ഇസ്മില്‍ ആ സൈക്കിള്‍ ഇടയ്ക്ക് തള്ളിക്കൊണ്ട് നടക്കാറുണ്ട്. എനിക്കും ഒരു ദിവസം അത് തള്ളിക്കൊണ്ട് നടക്കണം.
ചെന്നപാടെ ഞാന്‍ ചോദിച്ചു
എടാ ഇസ്മാലെ ഈ മാലാഖമാര്‍ക്ക്‌ എന്താ പണി ?
എന്ത്റ്റ് ?
മാലാഖമാര്‍ . ഞാന്‍ വീണ്ടും പറഞ്ഞു.
അതാര് ?
മ്മടെ പള്ളിക്കാരുടെ ആശൂത്രീലെ പടം കണ്ടിട്ടുണ്ടോ നീയ് , ചിരകൊക്കെ ഉണ്ടായിട്ടു, വെളുത്തിട്ട് ...
ഇസ്മൈലിനു കാര്യം പിടികിട്ടി
ഓ ഇബലീസ് , മ്മടെ നസ്രാണികളുടെ ഇബലീസ് ! ഇപ്രാവശ്യം അന്തം വിട്ടത് ഞാനാണ് . എങ്കിലും നസ്രാനികളുടെതായതുകൊണ്ട് എങ്ങനെയും പെരുണ്ടാകാംഎന്നു എനിക്ക് തോന്നി .
അനക്കിതോന്നും അറിയില്ലേ ? പൊട്ടന്‍ . അവനെന്നെ പോട്ടനെന്ന് വിളിച്ചത് എനിക്കിഷ്ടപെട്ടില്ല , അവനെ കുറുക്കന്‍ എന്ന് വിളിക്കാന്‍ എന്റെ മനസ്സു പറഞ്ഞു . എങ്കിലും തല്‍കാലം മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നെനിക്കു തോന്നി. എല്ലാരും അവനെ കുറുക്കന്‍ എന്നാണ് വിളിക്കുന്നത് . ഞാന്‍ കുറുക്കനെ കണ്ടിട്ടില്ല, കുറുക്കന്‍ ഇസ്മിലിനെ പോലെയായിരിക്കും.
നസ്രാണി സ്വര്‍ഗത്തിലെ ശിപായിമാരാന് മാലാഖമാര്‍ . ഇസ്മില്‍ പറഞ്ഞു .
നസ്രാണി സ്വര്‍ഗമോ ?
അതെ , നീയ് അത്കണ്ടോv ? ഇസ്മില്‍ ആകാശത്തേക്ക് വിരല്‍ ചൂണ്ടി , മേഘങ്ങല്ക്കിടയില്‍ അവിടെ വലതു ഭാഗത്ത് നസ്രാണി സ്വര്‍ഗം ഇടതു ഭാഗത്ത് ഹിന്ദു സ്വര്‍ഗം.
ഹിന്ദു സ്വര്‍ഗത്തില്‍ ശിപായിമാരില്ലേ ?
ഗന്ധര്‍വന്മാര്‍ . ഗന്ധര്വന്മാരന് ഹിന്ദു സ്വര്‍ഗത്തിലെ ശിപായിമാര്‍ . ഇസ്മില്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.
അപ്പൊ , നിങ്ങള്‍ മേത്തന്മാര്‍ക്ക് സ്വര്‍ഗമില്ലേ ? ഇസ്മില്‍ ഒന്നു പുളഞ്ഞു .
മ്മക്ക് തെറ്റി , ശരിയാ നടുക്ക് മേത്തസ്വര്‍ഗം .
നടുക്കോ ?
ആന്നു , വലതു നസ്രാണി, ഇടതു ഹിന്ദു നടുക്ക് മ്മടെ അല്ലാഹു .
എനിക്ക് വിശ്വാസം വന്നില്ല . നെനക്കെങ്ങനെ അറിയാം ഇതൊക്കെ ?
അന്റെ വാപ്പ പറഞ്ഞതാ .
അന്കി , അല്ലായ്ക് ശിപായിയില്ലേ ?
ഇസ്മില്‍ അല്‍പ നേരം ആലോചിച്ചു . ഇല്ല
അതെന്താ ?
അതങ്ങനെയാ ! നീ പോ , വാപ്പ വരും ഇപ്പൊ , അന്നേ ഇവിടെ കണ്ടാല്‍ വാപ്പ മ്മളെ ബയക്ക് പറയും.
എന്നെ പറഞ്ഞുവിടാനുള്ള സൂത്രമാന്നതെന്ന് എനിക്ക് മനസിലായി .
പിറ്റേ ദിവസം രാവിലെ അമ്മ എന്നെ എണ്ണ വാങ്ങനയച്ചു. എട്ടണ തുട്ടും എന്നക്കുപ്പിയുമായി ഞാന്‍ പുറപ്പെട്ടു.
ഇടവഴിയില്‍ ശാന്ത .
ഹൊ , ദൈവമേ . എനിക്ക് എന്തോ പോലെ .
അടുത്ത് വന്ന ഉടനെ ശാന്ത ചോദിച്ചു .
ചെരുക്കനെന്തു പണിയാ കാണിച്ചേ ? നെയ്യപ്പം മേടിച്ചിട്ട് കാശ് തരാതെ ഓടി പോയതെന്താ ?
കാശോ ? ടമാര്‍ ! പടാര്‍ ! എവിടെയോ എന്തൊക്കെയോ പൊട്ടിത്തെറിക്കുന്നു . വേറെ എവിടുന്നുമല്ല എന്റെ കണ്ണില്‍ നിന്നു തന്നെ. അത് ലാവ പോലെ പ്രവഹിക്കുകയാണ്, ഞാന്‍ ഒരുകുകയാണ് ! ഒന്നും കാണാന്‍ വയ്യ !.
എല്ലാം അടങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും കണ്ണ് തുറന്നു . ശാന്തയില്ല , എട്ടണ ഇല്ല . ഭൂമി ഇപ്പോള്‍ ശരിയായി കറങ്ങുന്നുണ്ട് . ഞാന്‍ അവിടെ ഇരുന്നു മണ്ണില്‍ പരതീ , ഇല്ല അതവിടെ ഇല്ല .
ശാന്ത എന്നെ കൊള്ളയടിചിരിക്കുന്നു , പത്തു പൈസയുടെ നെയ്യപ്പത്തിന്‌ പകരമായി അവളെന്റെ എട്ടണ കവര്‍നിരിക്കുന്നു. അത് മാത്രമോ , ഒരു വള്ളിനിക്കര്‍ മാത്രം സ്വന്തമായുള്ള എന്റെ മാനം ഒരു വള്ളി പോലും മിച്ചമില്ലാത്ത വിധം തകര്‍ക്കപ്പെട്ടിരിക്കുന്നു.
ആരോ ചിരിക്കുന്നു , ഞാന്‍ മേലേക്ക് നോക്കി .
ദൈവമേ ..ഹൊ !
ഞാന്‍ ശരിക്കും കണ്ടു , മാലാഖമാര്‍, നസ്രാണി ദൈവം, ഗന്ധര്‍വന്മാര്‍ , ഹിന്ദു ദൈവം , അള്ളാഹു എല്ലാവരും ചിരിക്കുന്നു. ഞാന്‍ തല താഴ്ത്തി , പിന്നീടൊന്നുകൂടി മേലേക്ക് നോക്കാനുള്ള ദൈര്യം എനിക്കുണ്ടായില്ല.
ലോകത്തേക്ക് ഓടി . ഇപ്രാവശ്യം എനിക്കറിയാം എങ്ങോട്ടാണ് ഓടുന്നതെന്ന് . പുഴയിലേക്ക് ....
ഞാന്‍ താഴുകയാണ്‌, ഞാന്‍ മര്രിക്കാന്‍ പോകുന്നു , ശാന്തേ ഞാന്‍ പോകുന്നു ..അമ്മേ ഞാന്‍ പോകുന്നു .
അമ്മയെ കുറിച്ചോര്‍ത്തപ്പോള്‍ എനിക്ക് വീണ്ടും കരച്ചില്‍ വന്നു. ച്ചുമാതിരിക്കുമ്പോള്‍ പോലും കരയുന്ന അമ്മ , ഇല്ല ഞാന്‍ മരിക്കുന്നില്ല . പക്ഷെ ഞാന്‍ പാതി വഴിയെത്തിയിരിക്കുന്നുഞാന്‍ പുഴയോട് പറഞ്ഞു എന്നെ കൊല്ലരുത് .
പുഴ പറഞ്ഞു . ഇല്ല , ശ്വാസം വിടരുത് , കൈയും കാലും ആഞ്ഞു തുഴയൂ , ഞാന്‍ ആഞ്ഞു തുഴഞ്ഞു മുകളിലേക്ക് . ഇതിനിടയില്‍ ഇത്രയും നാള്‍ എന്നോട് സഹകരിച്ചിരുന്ന എന്റെ പ്രിയ വള്ളിനിക്കര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
കുടിച്ച വെള്ളം കക്കിക്കൊണ്ട് ഒരു നീര്‍ നായയെ പോലെ ഞാന്‍ തടിക്കെട്ടില്‍ ഇരുന്നു എന്റെ കാലില്‍ തലോടിക്കൊണ്ട് പുഴയും.
പുഴ പറഞ്ഞു . ഇന്നു മുതല്‍ നീ ഒരു പുതിയ മനുഷ്യനാണ് .
ഇതാ അമ്മേ ഒരു പുതിയ മനുഷ്യന്‍ , എന്ന മട്ടില്‍ ഞാന്‍ വീടിന്റെ മുറ്റത്തെത്തി .
അയ്യോ , ദൈവേ , ദേ ഇങ്ങോട്ട് വായോ ...
അമ്മയുടെ നെഞ്ച് പൊട്ടുകയാണ്‌ . എല്ലാവരും ഓടിയെത്തി , ഒന്നും ശരിക്ക് കാണാന്‍ വയ്യ , മായ പോലെ . ഈ ലൌകീക ജീവിതം ഒരു മായയാണെന്ന് ചെറിയ ചെറിയ ഉദാഹരണങ്ങള്‍ കാട്ടി കാലം എന്നെ പഠിപ്പിക്കുകയാണ്.
ചെറുക്കനെ ചാഴി ചുറ്റിച്തായിരിക്കും ,അമ്മൂമ്മ പറഞ്ഞു.
ചാഴിയോ ? ഷാജിയെ എല്ലാവരും ചാഴിയെന്നാണ് വിളിക്കുന്നത് ,അവനെയാണോ അമ്മൂമ്മ ഉദ്ദേശിച്ചത്? ആ !
ഒരു പുതിയ നിക്കറും കുറെ കെട്ടുകള്‍ ഉള്ള ചരടും കേട്ടിക്കൊണ്ടാണ് പുതിയ മനുഷ്യനായ എന്റെ ജീവിതം വീണ്ടും ഉരുളാന്‍ തുടങ്ങുന്നത് . കഴിഞ്ഞതെല്ലാം ഒരു കഥ, മായ , ജീവിതം ഒരു മായ ആണെന്ന് അപ്പൂപ്പന്‍ എപ്പോഴും പറയുമായിരുന്നു . പരമമായ സത്യം അത് തേടിയുള്ള മനുഷ്യന്റെ യാത്ര അതാണ് ജീവിതം .
ശരിയായിരിക്കാം പക്ഷെ മായയായ ഈ ജീവിതത്തില്‍ ഉരുത്തിരിയുന്ന ദുഃഖങ്ങള്‍ മായയല്ല . അത് സത്യമാണ്.
ദുഃഖം ! പരമമായ ഒരു സത്യം !
(തുടരും )