കിഴക്കിടം പള്ളിയിലെ ചെമ്പകം എന്നെ പേടിപ്പിച്ചിരുന്നത് അതിന്റ്റെ ഭംഗി കൊണ്ടായിരുന്നു. ഇലകളെല്ലാം പൊഴിച്ചു നിറയെ പൂചൂടി നഗ്നയായ ഒരു യക്ഷിയെ പോലെ. തുരുതുംമയിലെ പിശാചുക്കളെ തറച്ചിരിക്കുന്നത് ഇതിലാണ്. അറുകൊലകള്‍ ഇതിനു ചുറ്റും കാവലുണ്ട്. രാത്രിയുടെ അവസാന യാമങ്ങളില്‍ കിഴക്കടം പള്ളിയമ്മ നാട് കണാനിറങ്ങും അതിനു മുന്‍പ് അറുകൊലകളുടെ ചിലമ്പ് കേള്‍ക്കാം ചീവിടുകളടക്കം എല്ലാ ജീവജാലങ്ങളും നിശബ്ദമാകുന്ന വേലയില്‍ അറുകൊലകള്‍ ഇറങ്ങുകയായി. രാത്രിയില്‍ അകാരണമായി കൊല്ലപ്പെട്ടവെരെല്ലാവരും അറുകൊലകളാല്‍ കൊല്ലപ്പെട്ടു എന്ന് തുരുതുമ്മക്കാര്‍ വിശ്വസിച്ചു. ഇരുട്ടിനെ എനിക്ക് അന്നും ഇന്നും ഭയമാണ്. പകല്‍ സമയത്ത് കാവിനടുത്ത് പാമ്പുകൾ ഇണചേരുന്നത് കാണാം.കരിയിലകല്ക്കകത്തു കേട്ടിപ്പിണഞ്ഞു
നിങ്ങള്‍ മനസാക്ഷിയില്ലാത്തവരും , രക്തധാഹികളും, പകുതി ചത്തവരായ മനുഷ്യപിശാച്ചുക്കളും നിറഞ്ഞ സമൂഹത്താല്‍ ചുട്ടിവളയപ്പെട്ടിരിക്കുന്നു. ഒരു മനുഷ്യനായി ജീവിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി