Saturday, October 22, 2011

പ്രണയം


പ്രണയം

വളരെ നാളുകള്‍ക്ക് ശേഷമാണ് ചീമ്പി എന്ന് ഞങ്ങള്‍ വിളിക്കാറുള്ള സിബി വിളിക്കുന്നത്‌. അതൊരു ശനിയാഴ്ച ആയിരുന്നു .
ഒരു സിനിമയ്ക്ക് പോയാലോ എന്നൊരു ചോദ്യം. ഈയിടെയായി ഞാന്‍ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കൊടുക്കാറില്ല കാരണം മിക്ക ചോദ്യങ്ങളുടെയും കര്‍ത്താവ് എന്റ്റെ പ്രിയ ഭാര്യയായിരിക്കും. ഒരു ഉത്തരത്തില്‍ നിന്ന് മറ്റൊരു ചോദ്യം ജനിക്കുന്നു എന്ന പ്രപഞ്ച സത്യത്തെ ഉള്കൊണ്ടവള്‍. സിബി പറയുകയാണ്‌ ഈ സിനിമ അമേരിക്കയില്‍ എടുത്തിരുന്നെങ്കില്‍ ഓസ്കാര്‍ കിട്ടിയേനെ. മോഹന്‍ ലാല്‍ എന്ന നടന്‍ എന്ത് ചെയ്യണം എന്ന് അദ്ദേഹത്തിന് കാട്ടിക്കൊടുത്ത ഒരു സിനിമയാണിത്. അനുപം ഖേര്‍ മോഹന്‍ ലാലുമായി മല്‍സരിച് അഭിനയിച്ച പടം.

 സിബിയെ കൂടാതെ സിബിയുടെ അളിയനും  (പെങ്ങടെ കെട്ടിയോന്‍ അഥവാ പൂഞ്ചിര അളിയന്‍) അപേക്ഷിച്ചത് പരിഗണിച്ചു സിനിമയ്ക്ക് പോയിക്കളയാം എന്ന തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പാന്റ്റ്‌ ഇടുന്നു, ഷര്‍ട്ട്‌ ഇടുന്നു, പേഴ്സ് എടുക്കുന്നു, ഞാന്‍ ഒരു സിനിമയ്ക്ക് പോകുന്നു എന്ന് പറഞ്ഞു കൊണ്ട് ഒറ്റ ഓട്ടം. ഞാനും വരാം അല്ലെങ്കില്‍ ഞങ്ങളേം കൊണ്ടുപോ ഇത്യാദി പദങ്ങള്‍ പ്രയോഗിക്കാന്‍ വീട്ടിലെ ആര്‍ക്കെങ്കിലും ത്വര ഉണ്ടാകുന്നതിനു മുന്പ് രക്ഷപെടുക എന്ന കുടുസ്സു താല്പര്യം  മാത്രമല്ല ഈ ധൃതിയുടെ ഉദ്ദേശ്യം. അമൂല്യ ബാറില്‍ നിന്ന് ഒരു ലാര്‍ജ് അടിക്കുക എന്ന അതി വിശാലമായ താല്പര്യം ധൃതിയായി രൂപം മാറി വന്നിരിക്കുകയാണ്.

"മനുഷ്യാ നീ മണ്ണിലേക്ക് മടങ്ങുക" എന്നതിന് പകരം "മനുഷ്യാ നീ മദ്യത്തിലേക്കു മടങ്ങുക, മദ്യം നിന്നെ മണ്ണിലേക്ക് നയിക്കും" എന്ന നവയുഗ സമഗ്ര സിദ്ധാന്തതിന്റ്റെ പ്രയോക്തവാന് ഞാന്‍. അല്ല പിന്നെ !

എന്തുകൊണ്ട് നീ മലയാളം സിനിമ കാഴ്ച നിര്‍ത്തി? വേതാളം എന്റ്റെ പെടലിക്ക്‌ പിടിച്ചിരിക്കുകയാണ് 
ഉത്തരം പറഞ്ഞില്ലങ്കില്‍ തല പൊട്ടിത്തെറിച്ചു  പോകുമെന്ന് ഹും ! പെട്ടെന്നൊരു ഒരു ലാര്‍ജ് അടിച്ചാല്‍ ഉത്തരം പറയാന്‍ ഒരു മൂടുണ്ടാകുമെന്നു ഞാന്‍. എങ്കില്‍ ലാര്‍ജ് ആദ്യം എന്ന് വേതാളം. ഓക്കേ എന്ന് ഞാന്‍ , ശരി എന്ന് വേതാളം. ഹോ! പറന്നാണ് ബാറില്‍ എത്തിയത്. 

പ്രേസന്‍ സര്‍ എന്ന മട്ടില്‍ ഞാന്‍ കൌന്റെരിനു മുന്നില്‍ നിന്നു. ഇന്നലെത്തെ ബാലന്സ് നൂറ്റി പത്തു ? തരാം ഇപ്പൊ രണട് ലാര്‍ജ് കൊട്. ഒന്നെനിക്കും ഒന്ന്
വെതാളത്തിനും. അല്ലെങ്കില്‍ വെതാളതിനെന്തിനു ലാര്‍ജ് അല്ലാതെ തന്നെ അതിനു പേപിടിച്ചിരിക്കുകയാണ്.
രണ്ടും എനിക്ക് തന്നെ.
 
ഇന്നലത്തെ നൂറ്റി പത്തു ഇപ്പൊ ഇരുന്നൂറ്റി ഇരുപതു , മൊത്തം മുന്നൂറ്റി മുപ്പതു. കണക്കു കറക്ടാണ്. വരാം
 
എന്ന് പറഞ്ഞാ ശരി ആവില്ല.
വരാം എന്ന വക്കിന്റ്റെ കൂടെ ഒരു ഇപ്പ ചേര്‍ത്ത് ഇപ്പവരാം എന്ന് ആക്കികൊടുത്തു
ഈ ഇപ്പവരാം അവന്റ്റെ ചെവിയില്‍ കൂടി തലച്ചോറില്‍ ചെന്ന് വേറെ എന്തോ പറഞ്ഞു കൊടുത്തു
 
ശരി എന്നവന്‍ തലയാട്ടി. കണ്ടില്ലേ ഇതാണ് വാക്കുകളുടെ ശക്തി.
 
ഞങ്ങള്‍ പുറത്തേക്ക് . ഇനി പറ . വേതാളം വിടാനുള്ള പരിപാടിയില്ല.
 
ഞാന്‍ പറഞ്ഞു തുടങ്ങി (വിക്രമാദിത്യന്‍ പറഞ്ഞു തുടങ്ങിയത് പോലെ )
 
അല്ലയോ വേതാളമേ പ്രധാനമായും മൂന്ന് കാര്യങ്ങളാണ്.
 
1 .രണട് കാലില്‍ പോലും നേരെ നില്‍ക്കാന്‍ പറ്റാത്തത്ര ദുര്‍ മേദസ്സ് ഉള്ള മോഹന്‍ ലാല്‍ ഒറ്റക്കാലില്‍ നിന്നു കഷ്ട്ടപെട്ടു അഭിനയിക്കുന്നത് കണ്ടു സഹിക്കാന്‍ വയ്യാഞ്ഞിട്ട്.
2 വിദേശ രാജ്യ പര്യടനങ്ങളില്‍ വഴിയരുകില്‍ നിന്നു വാങ്ങിയ കൊമ്പ് കാണിക്കാന്‍ ഒരു ചിത്രം. ദുബായ് ഫെസ്റ്റിവലില്‍ നിന്നു വാങ്ങിയ ഷര്‍ട്ട്‌ കാണിക്കാന്‍ ഒരു പടം എന്ന രീതിയില്‍ മമ്മൂട്ടി കാണിക്കുന്ന കടും വെട്ടു കണ്ടിട്ട്.
3 .സഹതാപ താരം എന്ന ഇമ്മെജില്‍ നിന്നു തലയൂരാന്‍ ദിലിപ് കാണിക്കുന്ന ഓരോ ശ്രമത്തിലും മൂക്കും കുത്തി വീഴുന്ന ധയനീയതയില്‍ മനം നൊന്ത്.
 
ഏതായാലും എന്റ്റെ തല പൊട്ടി ചിതറിയിട്ടില്ല.
 
അങ്ങനെയെങ്കില്‍ ഈ മോഹന്‍ ലാല്‍ ചിത്രം നീ എന്തിനു കാണണം.
അല്ലയോ വേതാളമേ. ഈ ചിത്രത്തില്‍ മോഹന്‍ ലാല്‍ കിടന്നാണ് അഭിനയിക്കുന്നത്.
വേതാളം ചിരിച്ചു കൊണ്ട് എന്നെ വിട്ടു ദൂരെയുള്ള മൊബൈല്‍ ടവര്‍ ലക്ഷ്യമാക്കി പറന്നു പോയി
ഞാന്‍ ആടിയാടി സിനിമയ്ക്കും